കേരളത്തില്‍ ഇക്കുറി താമര വിരിയും; ശബരിമല പ്രചരണ വിഷയമാക്കുമെന്നും അമിത്ഷാ

ഗാന്ധി നഗര്‍: കേരളത്തില്‍ ഇക്കുറി താമര വിരിയുമെന്ന പ്രസ്താവനയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ‘മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്ചവെക്കുന്നത്. വലിയ പ്രതീക്ഷയാണ് പാര്‍ട്ടി വെച്ച്‌ പുലര്‍ത്തുന്നതെന്നും. കുറച്ച്‌ സീറ്റുകളെങ്കിലും ജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ പറഞ്ഞു.

ഗാന്ധി നഗറില്‍ റോഡ് ഷോയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഗാന്ധി നഗര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് അമിത് ഷാ എത്തിയത്. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോ ബിജെപിയുടെ ശക്തിപ്രകടനം കൂടിയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami