വ​യ​നാ​ട് സ്ഥാ​നാ​ര്‍​ഥി​ത്വം: രാ​ഹു​ലി​ന് മാ​ത്രം അ​റി​യാ​മെ​ന്ന് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ

ദില്ലി: രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ വ്യക്തത ഇല്ലാതെ എഐസിസി നേതൃത്വം. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ രാഹുലിന് മാത്രം അറിയാമെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കി. ഇപ്പോള്‍ ചര്‍ച്ച ചെയ്യപെടുന്നത് ജനങ്ങളുടെ ആവശ്യം മാത്രമാണെന്നാണ് എഐസിസി നിലപാട്. വിഷയത്തില്‍ രാഹുല്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും എഐസിസി വിശദമാക്കി.

രാ​ഹു​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​ന്തി​മ തീ​രു​മാ​നം രാ​ഹു​ലി​ന്‍റേ​താ​യി​രി​ക്കും. ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്ന് ത​ന്നെ​യാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്‍​ഡി​എ​യെ താ​ഴെ​യി​റ​ക്കാ​ന്‍ ചെ​റു​പാ​ര്‍​ട്ടി​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും ഖാ​ര്‍​ഗെ പ​റ​ഞ്ഞു.

പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ആലോചിച്ച്‌ തീരുമാനിക്കുമെന്നും എഐസിസി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി തെക്കേ ഇന്ത്യയില്‍ മല്‍സരിച്ചാല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകാനാണ് കൂടുതല്‍ സാധ്യത . കര്‍ണാടകത്തിലെ ബിദാര്‍ പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ലെന്ന് കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami