കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലേക്ക് ഒളിച്ചോടിയതാണെന്നും അമേഠിയില്‍ തോല്‍ക്കുമോ എന്ന ഭയമാണെന്നും ഷാ

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ‘പരിഹാസ മിസൈലുമായി’ ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അമേഠിയില്‍ തോല്‍ക്കുമോ എന്ന് രാഹുലിന് ഭയമാണെന്നും അതിനാലാണ് കേരളത്തിലേക്ക് ഒളിച്ചോടിയതെന്നും ഷാ തുറന്നടിച്ചു. ഇതിനു പിന്നാലെയാണ് കേരളത്തില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ ബിജെപിയും രൂക്ഷമായി വിമര്‍ശിച്ചത്. അമേഠിയില്‍ ബിജെപിക്കെതിരെ മത്സരിക്കുന്ന ആരെയും പിന്തുണയ്ക്കുമെന്ന് സീതാറാം യെച്ചൂരി വിശദമാക്കിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ മത്സരിക്കുമെന്നുറപ്പായതോടെ ഇടതുപക്ഷത്തിന് മുന്‍തൂക്കം കല്‍പിക്കപ്പെട്ട മണ്ഡലങ്ങളില്‍ പോലും രാഹുല്‍ തരംഗം ഉണ്ടാവുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതോടെ രാജ്യത്ത് സിപിഎമ്മിന് വലിയ പ്രതീക്ഷയുള്ള കേരളത്തിലും സീറ്റുകള്‍ കുറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കേരളത്തില്‍ മലബാര്‍ മേഖലയിലാണ് സിപിഎമ്മിന് പ്രതീക്ഷയുണ്ടായിരുന്നത്. ഇതില്‍ തന്നെ കണ്ണൂരും വടകരയും കാസര്‍കോടും ആലത്തൂരുമെല്ലാം വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നു ഇടതുപക്ഷം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനം ഗ്രൂപ്പ് തര്‍ക്കത്തില്‍ കുടുങ്ങി നീണ്ടുപോയപ്പോള്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഇടതുപക്ഷത്തിന് അത് വലിയ ആശ്വാസവുമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്ബുതന്നെ പ്രചരണരംഗത്ത് മുന്നേറാനായത് നേട്ടമാകുമെന്നായിരുന്നു സിപിഎമ്മിന്റെയും വിലയിരുത്തല്‍.

വയനാട്ടില്‍, രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഞെട്ടിയത് ഇടതുപക്ഷമാണ്. രാഹുല്‍ വയനാട്ടിലേക്ക് പറന്നിറങ്ങില്ല എന്ന് പ്രതീക്ഷിച്ചിരുന്ന ഇടതുനേതാക്കള്‍ക്ക് തെറ്റി. ശക്തമായ മത്സരം നടക്കുന്ന മലബാര്‍ മേഖലയില്‍ രാഹുലിന്റെ വരവോടെ യുഡിഎഫ് മേല്‍കൈനേടും. ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനൊപ്പം നീങ്ങുന്ന ഇടതുപക്ഷത്തിന് പുതിയ പ്രഖ്യാപനത്തില്‍ കടുത്ത അതൃപ്തിയാണെന്ന കാര്യം വ്യക്തം. ഈ സാഹചര്യത്തില്‍ ദേശീയതലത്തിലെ മതനിരപേക്ഷ കൂട്ടായ്മയില്‍, നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാണ് ഇടതുപാര്‍ട്ടികളുടെ നീക്കം.

പുതിയ ദേശീയ ബദലാണ് ആലോചനാവിഷയം. ബിഎസ്‌പി, എസ്‌പി, പോലെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കാനാണ് നീക്കം. രാഹുലിന് പകരം മായാവതിയെ ദേശീയ ബദലിന്റെ തലപ്പത്ത് വാഴിക്കാനാണ് സിപിഎമ്മിന് താല്‍പര്യം. ഇതോടെ കോണ്‍ഗ്രസ് താരതമന്യേന കാഴ്ചക്കാരുടെ റോളിലാകുമെന്നാണ് ഇടതുനേതാക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami