ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരന്‍: നരേന്ദ്ര മോദി

ന്യൂഡൽഹി: താൻ രാജ്യത്തെ കക്കൂസുകളുടെ കാവൽക്കാരനെന്നും അതിലൂടെ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വർധയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ രാജ്യത്തെ കക്കൂസുകളുടെ കാവൽക്കാരനാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. കക്കൂസുകളുടെ കാവൽക്കാരനാകുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് സംരക്ഷിക്കുന്നത്. ഒരു കോൺഗ്രസ് നേതാവ് രണ്ട് ദിവസം മുൻപ് എന്നെ കക്കൂസുകളുടെ കാവൽക്കാരനെന്ന് വിളിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ ശുചിത്വജോലിക്കാരെ അപമാനിക്കുന്നതാണ്. എനിക്കെതിരേ നടത്തുന്ന ഇത്തരം കളിയാക്കലുകളെ ഞാൻ അലങ്കാരമായി കാണുന്നു. മോദി പറഞ്ഞു.

അതേ സമയം മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പി..യുമായുള്ള സഖ്യത്തെ വിമർശിക്കുകയും കർഷകനായ എൻ.സി.പി. നേതാവ് ശരദ്പവാർ അധികാരത്തിലെത്തിയപ്പോൾ എല്ലാകർഷകരേയും മറന്നതായും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami