‘ഞങ്ങൾ ചതിക്കില്ല; ഞങ്ങളെയും ചതിക്കരുതെ’ന്ന് ശിവസേന ബിജെപിയോട്

മുംബൈ: ശിവസേന ഒരിക്കലും ബിജെപിയെ ചതിക്കില്ല, അതുപോലെ തിരിച്ചും വഞ്ചനയോ ചതിയോ കാണിക്കരുതെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറേ. പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിച്ചാൽ ബിജെപി- ശിവസേന ബന്ധം നിലനിൽക്കുമെന്നും താക്കറേ കൂട്ടിച്ചേർത്തു. ശിവസേന മുഖപത്രമായ ‘സാമ്‌ന’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താക്കറെയുടെ ഇപ്രകാരം പറഞ്ഞത്. ബിജെപിയുമായി സഖ്യത്തിലായതിന് ശേഷം താക്കറേയുടെ ആദ്യത്തെ അഭിമുഖമാണിത്. അധികാരത്തിലിരിക്കേ ബിജെപിയെ വിമർശിച്ചതിൽ ഖേദമില്ലെന്നും താക്കറേ കൂട്ടിച്ചേർത്തു.

‘കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ഞാന്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ല. എന്നാല്‍ മോദിക്ക് ഭരിക്കാൻ അഞ്ച് വര്‍ഷം കൂടി നല്‍കണം. രാമക്ഷേത്ര നിര്‍മ്മാണത്തിന് പുരോഗതിയില്ലെങ്കില്‍ അയോദ്ധ്യയില്‍ സന്ദര്‍ശനം നടത്തും’. താക്കറെ കൂട്ടിച്ചേര്‍ത്തു. സഖ്യത്തിലെ തീരുമാനമനുസരിച്ച് മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ ശിവസേന 23 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ശിവസേന ബിജെപിയുമായി ഭിന്നതയിലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെയാണ് ഇരുപാർട്ടികളും ഐക്യം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami