ബി.ജെ.പിക്കെതിരെ ‘വോട്ടിന് നോട്ട്’ ആരോപണവുമായി കോണ്‍ഗ്രസ്; അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പ്രചാരണ വാഹനത്തില്‍ നിന്ന് 1.80 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പണമൊഴുക്കുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖാണ്ഡുവിന്റെ വാഹനവ്യുഹത്തില്‍ നിന്ന് 1.80 കോടി രൂപ പിടിച്ചെടുത്തുവെന്ന ആരോപണമാ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പസിഘട്ട് റാലിക്കു മുന്നോടിയായി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയ പണമാണിതെന്നാണ് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ ആരോപണം.

ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഒരു കാറില്‍ നിന്ന് 1.80 കോടി രൂപ പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്. എന്നാല്‍ വീഡിയോയുടെ ആധികാരികത വ്യക്തമായിട്ടില്ല.

വിവിധ കാറുകളില്‍ പണം കടത്തിയിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ അഞ്ചു വാഹനങ്ങളാണ് പരിശോധിച്ചതെന്നും സുര്‍ജേവാല പറഞ്ഞു. സിയാങ് അതിഥി മന്ദിരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് പണംകൊണ്ടുപോയത്. തെരഞ്ഞെടുപ്പ് കമ്മീഷണന്റെ എക്‌സ്‌പെന്‍ഡീച്ചര്‍ വിഭാഗം ഓഫീസര്‍ സ്മൃത കൗര്‍ ഗില്ലിന്റെയും കലക്ടര്‍ കിന്നി സിംഗിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് പണം പണ്ണിത്തിട്ടപ്പെടുത്തിയതെന്നും സുര്‍ജേവാല പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനകം 80 ലക്ഷം കോടിയുടെ കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമാണോ ഇതെന്നും സുര്‍ജേവാല ചോദിക്കുന്നു.

പ്രധാനമന്ത്രിയുടെ റാലിക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കൊണ്ടുപോയ പണമാണ് ഇതെങ്കില്‍ ചൗകിദാര്‍ കള്ളനാണ് എന്നതിനു വേറെ തെളിവ് വേണ്ട. പണം നല്‍കി ആളുകളെ സ്വാധീനിക്കുന്നത് പ്രധാനമന്ത്രിയുടെ അറിവോടെയാണോ എന്നും സുര്‍ജേവാല ആരാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami