യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് നോട്ടീസ് അയച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് നോട്ടീസ് അയച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. സൈ​ന്യം മോ​ദി​യു​ടെ സേ​ന​യാ​ണെ​ന്നു പ​റ​ഞ്ഞ സം​ഭ​വ​ത്തി​ലാണ് ആ​ദി​ത്യ​നാ​ഥി​നെ​തി​രെ കമ്മീഷന്‍ നടപടി. വെ​ള്ളി​യാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ ഗാ​സി​യാ​ബാ​ദ് ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ യു​പി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ആ​വ​ശ്യപ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഗാ​സി​യാ​ബാ​ദി​ലും ഗ്രെ​യ്റ്റ​ർ നോ​യി​ഡ​യി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് ആ​ദി​ത്യ​നാ​ഥ് മോ​ദി​യെ പു​ക​ഴ്ത്തി വെ​ട്ടി​ൽ‌​വീ​ണ​ത്. ഭീ​ക​ര​ർ​ക്കു നേ​രെ മോ​ദി​യു​ടെ സൈ​ന്യം ബു​ള്ള​റ്റും ബോം​ബു​ക​ളു​മാ​ണ് അ​യ​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ഭീ​ക​ര​ർ​ക്ക് ബി​രി​യാ​ണി വി​ള​മ്പു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​സൂ​ദ് അ​സ്ഹ​റ​നെ ബ​ഹു​മാ​ന​ത്തോ​ടെ വി​ളി​ച്ചാ​ണ് ഭീ​ക​ര​രെ കോ​ൺ​ഗ്ര​സ് പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്- ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​ചാ​ര്മ​ന്ത്രി​യു​ടെ സ്വ​കാ​ര്യ സേ​ന​യ​ല്ല ഇ​ന്ത്യ​ൻ സൈ​ന്യ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ആ​ദി​ത്യ​നാ​ഥ് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami