‘ലങ്കയില്‍ പോയിരുന്നവെങ്കില്‍ രാവണനെ കൊന്നതും താനാണെന്ന് പറഞ്ഞേനെ’; മോദിയെ ട്രോളി അജിത് സിംഗ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ അജിത് സിംഗ്. ശ്രീലങ്കയില്‍ പോയിരുന്നുവെങ്കില്‍ രാവണനെ കൊന്നതും താനാണെന്ന് പറഞ്ഞേനെ എന്നാണ് മോദിയെ പരിഹസിച്ച് അജിത് സിംഗ് പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ബഗപത് മണ്ഡലത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അജിത് സിംഗ്.

മോദി നല്ല സാമര്‍ത്ഥ്യമുള്ളവനും സൂത്രശാലിയുമാണ്. മോദി ശ്രീലങ്കയില്‍ പോയിന്നുവെങ്കില്‍ താനാണ് രാവണനെ കൊന്നത് എന്ന് അദ്ദേഹം പറഞ്ഞേനെ. കാരണം തനിക്ക് വേണ്ടി ഒരു കാര്യം മറ്റൊരാള്‍ ചെയ്തതായി മോദി പറഞ്ഞുകേട്ടിട്ടില്ല.

മോദി എത്ര തരത്തിലുള്ള തൊപ്പികളാണ് ധരിക്കുന്നത്. എവിടെ നിന്നാണ് അത് ലഭിക്കുന്നത് എന്നും പോലും എനിക്ക് മനസിലാകുന്നില്ല. എന്നിട്ടും താനൊരു യാചകനാണ് എന്ന് പറയാന്‍ അദ്ദേഹത്തിന് നാണമില്ലെ. അദ്ദേഹത്തെപോലെ എന്നെയും ഒരു യാചകനാക്കാന്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും എന്നും അജിത് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami