ഗുജറാത്ത്​ കലാപക്കേസിലെ​ പ്രതി ബിജെപി സ്ഥാനാർത്ഥി; ആ​ന​ന്ദ്​ മ​ണ്ഡ​ല​ത്തി​ൽ മത്സരിക്കും

ദില്ലി: ഗുജറാത്തിലെ ആ​ന​ന്ദ്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ കലാപക്കേസിലെ​ പ്രതിയായ മിതേഷ് പട്ടേൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. 2002-ലെ ​ഗുജറാത്ത് ​ക​ലാ​പ​ക്കേ​സി​ലെ പ്ര​തിയാണ് മിതേഷ് പട്ടേൽ. ആ​ന​ന്ദ്​ ജി​ല്ല​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി ​കൂ​ടി​യാ​യ മി​തേ​ഷ്​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഗു​ജ​റാ​ത്ത്​ ക​ലാ​പ​ക്കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.

വസാത് പൊലീസ് സ്റ്റേഷനിലാണ് മിതേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തീ​വെ​പ്പും ക​ലാ​പ​വു​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇയാൾക്കെതിരെ ചുമത്തിയത്. അതേസമയം, ആ​ന​ന്ദ്​ സെ​ഷ​ൻ​സ്​ കോ​ട​തി ത​ന്നെ വെ​റു​തെ​വി​ട്ടു​വെ​ന്നും കേ​സ് ഇപ്പോൾ ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മിതേഷ് പ​റ​ഞ്ഞു.

മുൻ കേന്ദ്രമന്ത്രിയും കോ​ൺ​ഗ്ര​സ്​ മു​ൻ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​നുമായ ഭാ​ര​തി​സി​ൻ​ സോ​ള​ങ്കി​ക്കെതിരേയാണ്​ ആ​ന​ന്ദി​ൽ മിതേഷ് മത്സരിക്കുക. മിതേഷ് ആദ്യമായി നേരിടുന്ന തെരഞ്ഞെടുപ്പാണിത്. നിലവിൽ ബിജെപിയുടെ ആനന്ദ് ജില്ലാ യൂണിറ്റിന്റെ ട്രഷററാണ് മിതേഷ്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami