‘തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാനല്ല; എനിക്കിത് ആത്മീയയാത്രയായിരുന്നു’: മോദി

ദില്ലി: തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാൻ വേണ്ടിയിരുന്നില്ലെന്നും തനിക്കിത് ആത്മീയ യാത്രയായിരുന്നുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ചെന്നും മോദി കൂട്ടിച്ചേർത്തു. 24, 25 തീയ്യതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ദില്ലിയിൽ തിരിച്ചെത്തണമെന്നും നിർദ്ദേശം നൽകി.

ഇന്ന് വൈകീട്ടാണ് ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം ചേർന്നത്. എക്സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷം വലിയ ആത്മവിശ്വാസത്തിലാണ്. സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami