പേമാരി; മരണ സംഖ്യ 150 ആയി

ബിഹാറിലും അസമിലുമായി കനത്ത പേമാരിയിൽ മരിച്ചവരുടെ എണ്ണം 150 ആയി. ഏകദേശം 1.15 കോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. ബിഹാറിൽ മാത്രം 92 പേർ മരിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്

ബിഹാറിൽ 12 ജില്ലകളിൽ നിന്നുള്ള 66.76 ലക്ഷം ആളുകളെ പ്രളയം ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. സീതാമഢിയിലാണ് ഏറ്റവുമധികം നാശം വിതച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അസമിൽ വെള്ളിയാഴ്ച മാത്രം 11 പേർ മരിച്ചു. 48.87 ലക്ഷം പേരെ പ്രളയം ബാധിച്ചു. 1.79 ലക്ഷം ഹെക്ടർ കൃഷിഭൂമിയും വെള്ളത്തിനടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami