നെയ്മറിന്റെ പരിക്ക് ഗുരുതരം; ഉടനെ കളിക്കാനാവില്ല

ബ്രസീലിന്റെ പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ രണ്ട് മാസം കളത്തിന് പുറത്ത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പിനിടെ നടന്ന മത്സരത്തില്‍ കാല്‍പ്പാദത്തിനേറ്റ പരിക്ക് മൂലം താരത്തിന് രണ്ട് മാസം പുറത്തിരിക്കേണ്ടി വരുമെന്ന് പിഎസ്ജി വ്യക്തമാക്കി.ചാംപ്യന്‍സ് ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തില്‍ നെയ്മറിന് കളിക്കാനാകില്ലെന്ന് ഉറപ്പായി.ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ലോക റെക്കോര്‍ഡ് തുകയ്ക്ക് കൂടുമാറിയ നെയ്മറിന് ഇത് രണ്ടാം തവണയാണ് മാരക പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പരിക്കേറ്റിരുന്ന താരത്തിന് ലോകകപ്പിനാണ് കളിക്കാന്‍ സാധിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami