ചരിത്രമെഴുതി ഖത്തര്‍; ആദ്യ എ.എഫ്.സി ഏഷ്യന്‍ കപ്പ് കിരീടം

അ​ബൂ​ദ​ബി: കാണികൾ തിങ്ങിനിറഞ്ഞ സയിദ് സ്പോർട്ട്സ് സിറ്റി മൈതാനിയിൽ ചരിത്രം രചിച്ച്​ ഖത്തർ. എ.എഫ്​.സി ഏഷ്യൻ കപ്പ്​ ഫൈനലിൽ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ തകർത്ത് ഖത്തറിന്​ ​ കന്നി ഏഷ്യൻ കിരീടം.

ആവേശകരമായ പോരാട്ടത്തിൽ ചാട്ടുളിപോലുള്ള അറ്റാക്കിങ്ങും പാറകണക്കെയുള്ള പ്രതിരോധവുമായാണ്​ ഖത്തർ ഏഷ്യൻ ചാമ്പ്യൻമാരെ നേരിട്ടത്​. അൽമോയിസ്​ അലി(12), അബ്​ദുള്ളസീസ്​ ഹാതെം(27), അക്രം അഫിഫ്​(83) എന്നിവരാണ്​ ഖത്തറിന്​ വേണ്ടി വലകുലുക്കിയത്​. മൂന്നാം ഗോൾ പെനാൽറ്റിയായിരുന്നു.

ആദ്യ പകുതിയിൽ രണ്ട്​ ഗോളടിച്ച്​ ജപ്പാനെ വിറപ്പിച്ച ഖത്തർ, രണ്ടാം പകുതിയുടെ 69ാം മിനിറ്റിൽ ഗോൾ വഴങ്ങിയിരുന്നു. ടാകുമി മിനാമിനോയാണ്​ ജപ്പാന്​ വേണ്ടി വലകുലുക്കിയത്​. കളിയിൽ തിരിച്ചുവരവി​​െൻറ പാതയിലായിരുന്ന ജപ്പാന്​ തിരിച്ചടിയായി 82ാം മിനിറ്റിൽ നായക​​െൻറ കൈ ബോക്​സിനകത്ത്​ ബാളിൽ തട്ടുകയായിരുന്നു.

അഞ്ചു തവണ ജേതാക്കളായ ജപ്പാനെ ആദ്യ പകുതിയിൽ രണ്ടുതവണയാണ്​​ ഖത്തർ പ്രഹരിച്ചത്​. 12ാം മിനിറ്റിൽ അൽമോയിസ്​ അലി തകർപ്പനൊരു സിസർകട്ടിലൂടെയും 27ാം മിനിറ്റിൽ അബ്​ദുള്ളസീസ്​ ഹാതെം ഒരു ലോങ്ങ്​റേഞ്ച്​ ഷോട്ടിലൂടെയുമായിരുന്നു ഗോളുകളടിച്ചത്​.

ആ​റു ക​ളി​ക​ളി​ൽ സ്വ​ന്തം വ​ല​യ​ന​ക്കാ​തെ 16 ഗോ​ൾ സ​മ്പാ​ദ്യ​വു​മാ​യി എത്തിയ ഖ​ത്ത​റായിരുന്നു ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയത്​. മൂ​ന്നു ഗോ​ൾ വ​ഴ​ങ്ങി 11 ഗോ​ൾ​നേ​ട്ട​ത്തി​ലായിരുന്നു ജ​പ്പാ​ൻ കലാശപ്പോരിനെത്തിയത്​​.

Leave a Reply

Your email address will not be published. Required fields are marked *

Bitnami