ബൗളിങ്ങിലും സണ്‍റൈസേഴ്‌സ് കത്തിജ്വലിച്ചു;​ റോയല്‍ ചലഞ്ചേഴ്‌സ് കത്തിയമര്‍ന്നു

ഹൈദരാബാദ്: എെ.പിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്റെ ആധികാരിക ജയം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ ഒതുങ്ങുകയായിരുന്നു.118 റണ്‍സിനാണ് ബംഗളുരു തോറ്റത്. ആദ്യം ബാറ്റേന്തിയ സണ്‍റൈസേഴ്‌സ് 231-2 എന്ന കൂറ്റന്‍ സ്കോര്‍ നേടിയിരുന്നു.

തകര്‍‌ച്ചയോടെ തുടങ്ങിയ ബാംഗ്ലൂരിന് 22 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഫ്ഗാന്‍ സ്‌പിന്നര്‍ മുഹമ്മദ് നബിയാണ് മൂന്ന് വിക്കറ്റും നേടിയത്. പിന്നാലെ എത്തിയ വിരാട് കൊഹ്ലിയെ മൂന്ന് രണ്‍സുമായി സന്ദീപ് ശര്‍മ്മ വാര്‍ണറുടെ കൈകളിലെത്തിച്ചു. റോയല്‍ ചലഞ്ചേഴ്‌സിന് 7.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 35 റണസ് മാത്രമേ ഉണ്ടായിരുന്നുള്ളു.

പ്രയാസും ഗ്രാന്‍ഡ്‌ഹോമും റോയല്‍ ചലഞ്ചേഴ്‌സ് ഇന്നിംഗ്‌സ് 16 ഓവര്‍ വരെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ അതൊന്നും വിജയത്തിലെത്തിക്കാനായില്ല.അവസാന ഓവറിലെ അഞ്ചാം പന്തില്‍ ചാഹല്‍ (1) പുറത്തായതോടെ അടിയറവ് സമ്മതിക്കുകയായിരുന്നു.വാര്‍ണര്‍ ബെയര്‍സ്റ്റോ കൂട്ടുകെട്ടാണ് സണ്‍റൈസേഴ്‌സിന്റെ സ്കോര്‍ ഉയര്‍ത്തിയത്. 52 പന്തിലാണ് ബെയര്‍സ്റ്റോ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 54 പന്തില്‍ വാര്‍ണറും സെഞ്ചുറി തികച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami