ചിപ്പ് എ.ടി.എം കാർഡുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞേ മതിയാകൂ

ഇ.എം.വി ചിപ്പ് എ.ടി.എം കാർഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്ന നാളുകൾ ആണ് വരൻ ഇരിക്കുന്നത്.

സുരക്ഷ വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് പുത്തൻ സംവിധാനം കാർഡുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ ഈ കാർഡ് ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എം.ടി.എം കാർഡ് മെഷീനിലിട്ടുടൻ തന്നെ പുറത്തെടുത്ത ശേഷമാണ് ട്രാൻസാക്ഷൻ നടത്തിയിരുന്നതെങ്കിൽ പുത്തൻ ഇ.എം.വി കാർഡ് പ്രവർത്തിക്കുന്നത് അങ്ങനെയല്ല. കാർഡ് ഉള്ളിലേക്ക് ഇൻസേർട്ട് ചെയ്തു കഴിഞ്ഞാൽപിന്നെ ട്രാൻസാക്ഷൻ പൂർത്തിയാക്കിയ ശേഷം മാത്രമേ പുറത്തെടുക്കാനാകൂ… പ്രത്യേകം ശ്രദ്ധിക്കുക പുതിയ കാർഡ് ഉപയോഗിക്കുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കാർഡ് ഉള്ളിലേക്ക് ഇൻസേർട്ട് ചെയ്തുകഴിഞ്ഞാൽ ഉടനടി വലിച്ചെടുക്കാൻ ശ്രമിക്കരുത്. താനെ പുറത്തുവരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ പുതിയ ചിപ്പ് കാർഡിന് ഡാമേജ് സംഭവിക്കുകയും എക്കാലത്തേക്കുമായി കാർഡ് ഉപയോഗശൂന്യമാവുകയും ചെയ്യും.

2015 ൽ റിസർവ് ബാങ്ക് നൽകിയ നിർദേശമനുസരിച്ചാണ് പഴയ മാഗ്നെറ്റിക് കാർഡുകൾക്കു പകരം പുത്തൻ ചിപ്പ് കാർഡുകൾ അവതരിപ്പിച്ചത്. മാഗ്നെറ്റിക് കാർഡുകളേക്കാൾ സുരക്ഷ ചിപ്പ് കാർഡുകൾ നൽകുന്നു എന്നതു തന്നെയാണ് പ്രധാന കാരണം.

പുതിയ സംവിധാനം പ്രകാരം ട്രാൻസാക്ഷൻ എല്ലാംതന്നെ ചിപ്പിൽ അധിഷ്ഠിമാണ്. എ.ടി.എം തട്ടിപ്പുകാർക്ക് പുതിയ കാർഡുകളെ ഹാക്ക് ചെയ്യുകയും അത്ര എളുപ്പമല്ല. ഡൈനാമിക് ഓതന്റികേഷൻ സംവിധാനത്തിലൂടെ പുതിയ ഇ.എം.വി ചിപ്പ്കാർഡുകൾ സുരക്ഷിതമാണെന്നാണ് അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami