കടം വാങ്ങിയിട്ട് തിരിച്ച് നല്‍കാതെ മുങ്ങി നടക്കുന്നവരെ കണ്ടെത്താനും അവരെക്കൊണ്ട് വീട്ടില്‍ പണമെത്തിക്കാനും സഹായിക്കുന്ന ആപ്പ്!; പുതിയ ആപ്പിലെ സൗകര്യങ്ങള്‍ ഇവയൊക്കെ

ടെക്‌നോളജി യുഗം ഭരിക്കുന്ന ഇക്കാലത്ത്, ഏത് കാര്യത്തിനുമുള്ള ആപ്പ്‌ലിക്കേഷനുകളും ജനങ്ങള്‍ക്ക് ലഭ്യമാണ്. ചില ആപ്പ്‌ലിക്കേഷനുകളെക്കുറിച്ച് കേട്ടാല്‍ ചിലപ്പോള്‍ കൗതുകകരമായിപ്പോലും തോന്നും. ഇപ്പോഴിതാ വ്യത്യസ്തമായ മറ്റൊരു ആപ്പ്‌ലിക്കേഷനുമായി ചൈന രംഗത്തെത്തിയിരിക്കുന്നു.

ഈ ആപ്പ്‌ലിക്കേഷന്റെ പ്രത്യേകത എന്തെന്നാല്‍ ഒരുവിധപ്പെട്ട ആളുകള്‍ക്കെല്ലാം ഇത് ഉപകാരപ്പെടും എന്നതാണ്. കടം വാങ്ങിയിട്ട് പറഞ്ഞ സമയം കഴിഞ്ഞിട്ടും തിരിച്ച് തരാത്തവരെ കയ്യോടെ പിടികൂടാനും വേണമെങ്കില്‍ അവരെ ഒന്ന് നാണംകെടുത്തി വിടാനും സഹായിക്കുന്ന ആപ്പാണിത്.

വാങ്ങിയ കാശ് അവര്‍ വീട്ടില്‍ തന്നെ എത്തിച്ച് തരാനുള്ള വിദ്യായാണിത്. ചൈനയിലെ അതിപ്രശസ്തമായ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വീചാറ്റിലൂടെ ആക്‌സസ് ചെയ്യാവുന്നതാണ് ഈ ആപ്പ്. ഹെബെയ് (ഒലയലശ) പ്രദേശത്തുള്ളവര്‍ക്കായാണ് നിലവില്‍ ഈ ആപ്പ് കണ്ടെത്തിയത്.

ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുന്നയാള്‍ ഏതെങ്കിലും പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്‍ 500 മീറ്ററിനുള്ളില്‍ കടം വാങ്ങിയിട്ട് തിരിച്ച് തരാനുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ച് സൂചന നല്‍കും.

എന്നാല്‍ കടക്കാരനായ വ്യക്തിയുടെ പേര്, ഫോട്ടോ, തിരിച്ചറിയാനുള്ള മറ്റെന്തെങ്കിലും തെളിവുകള്‍ നല്‍കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. ലൊക്കേഷന്‍ കാണിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അതേസമയം എത്ര തുക തിരിച്ചടയ്ക്കാനുണ്ടെങ്കിലാണ് ഒരാളെ ഇത്തരത്തില്‍ നാണം കെടുത്തുന്നത് എന്നതിനെക്കുറിച്ചും ഇപ്പോള്‍ വിവരമില്ല. സര്‍ക്കാര്‍ നടത്തുന്ന പത്രമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഇവര്‍ക്ക് കടം തിരിച്ചറിയാനുള്ള കഴിവുണ്ടോ എന്നത് മനസ്സിലാക്കി ആളുകള്‍ക്ക് തിരിച്ചു റിപ്പോര്‍ട്ടു ചെയ്യാനാണ് ഇതെന്നാണ് പത്രം പറയുന്നത്. എന്നാല്‍, കടക്കാരുടെ ഏതു തരം പെരുമാറ്റം കണ്ടാണ് അവര്‍ക്ക് കടം തിരിച്ചറിയാനുള്ള ശേഷിയുണ്ടോ ഇല്ലയോ എന്നു തിരിച്ചറായാനാകുക എന്നും വ്യക്തമാക്കിയിട്ടില്ല.

[ഏറ്റവും പുതിയ വാർത്തകൾക്ക് 8086688868 എന്ന നമ്പറിലേക്ക് add me എന്ന് വാട്സ്ആപ്പ് ചെയ്യുക]ഇത് ഒരു ചൈനീസ് പൗരന്റെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് സ്‌കോറിന്റെ ഭാഗമായിരിക്കും. ഈ പ്രോഗ്രാം ഒരാള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ ഇല്ലയോ, അയാളുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലെ പെരുമാറ്റം എങ്ങനെ തുടങ്ങിയവയില്‍ നിന്ന് അയാളെ വിശ്വസിക്കാവുന്ന പൗരനാണോ എന്നു തിരിച്ചറിയാനുള്ള ശ്രമമാണെന്നും ശ്രുതിയുണ്ട്. ഏതായാലും അധികം വൈകാതെ തന്നെ ആപ്പ് കൂടുതല്‍ വിപുലപ്പെടുത്തി ലോകം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം എന്നാണറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami