സിനിമ ഡൗണ്‍ലോഡിന് ഏറെ കാത്തിരിക്കേണ്ടി വരുന്നുണ്ടോ? പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും നോക്കൂ; രാത്രിയെ അപേക്ഷിച്ച് അഞ്ചു മടങ്ങ് വേഗത

ചെന്നൈ: ഇന്റര്‍നെറ്റില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നുണ്ടോ? എങ്കില്‍ ഇനി പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ ചെയ്തുനോക്കൂ പത്തോ പതിനഞ്ചോ മിനിറ്റില്‍ കാര്യം തീരും. ഇന്ത്യയില്‍ പുലര്‍ച്ചെ ഈ സമയത്ത് ഇന്റര്‍നെറ്റിന്റെ സ്പീഡ് രാത്രിയെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വേഗതയിലാണെന്ന് റിപ്പോര്‍ട്ട്. ഓപ്പണ്‍ സിഗ്നല്‍ എന്ന സ്ഥാപനം നടത്തിയ ഗവേഷണഫലത്തിലാണ് ഈ വിവരമുള്ളത്.

ഇന്ത്യയിലെ 20 നഗരങ്ങളിലെ ഡൗണ്‍ലോഡ് സ്പീഡിന്റെ വേഗതയുടെ അനുഭവത്തിലാണ് ഈ റിപ്പോര്‍ട്ട്. രാത്രി പത്തു മണിക്ക് ഡൗണ്‍ലോഡിംഗിന് കിട്ടുന്ന ശരാശരി വേഗത 6.5 എംബിപിഎസ് എന്നതാണ്. ഇതില്‍ ഏറ്റവും കുറഞ്ഞ വേഗത 3.7 എംബിപിഎസ് ആണെങ്കില്‍ പുലര്‍ച്ചെ നാലു മണിക്ക് അത് 16.8 എംബിപിഎസ് എന്നായി മാറും. രണ്ടു ജിഗാബൈറ്റ് ഡേറ്റകള്‍ വരുന്ന ഒരു രണ്ടു മണിക്കൂര്‍ സിനിമ നാലു എംബിപിഎസിനായി വെറും 15 മിനിറ്റേ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടി വരു.

ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളാണ് മറ്റു നഗരങ്ങളുടെ ശരാശരി ഉയര്‍ന്ന സ്പീഡിനെ അപേക്ഷിച്ച് മുന്നിലുള്ളത്. കാണ്‍പൂര്‍, പാറ്റ്‌ന, ലക്‌നൗ, ജയ്പൂര്‍ എന്നിയാണ് ശരാശരി വേഗതയില്‍ താഴെ തട്ടിലുള്ളത്. ഇന്ത്യന്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ പ്രശ്‌നമാകുന്നത് പലപ്പോഴും പീക്ക് സമയത്തെ സമ്മര്‍ദ്ദം, മൊബൈല്‍ വഴി തേടുന്ന സേവനം കൂടുന്നത്, ഓരോ യൂസര്‍മാര്‍ അനുസരിച്ച് ശരാശരി ഡേറ്റാ കണ്‍സംപ്ഷന്‍ ഉയരുന്നത് എന്നിവയെല്ലാം ഈ പ്രശ്‌നത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami