റെയിൽവേ ടിക്കറ്റിംഗ് ആപ്പ് ഒരുക്കി ജിയോ

ഉപഭോക്താക്കൾക്കായി റെയിൽവേ ടിക്കറ്റിംഗ് ആപ്പ് ഒരുക്കി ജിയോ. ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ, ഇവാലെറ്റുകളോ ഉപയോഗിച്ച് റെയിൽവേ ടിക്കറ്റ് ബൂക്ക് ചെയ്യാം. ടിക്കറ്റ് കാൻസലേഷൻ, അവശ്യ സമയങ്ങളിൽ തൽക്കാൽ ബൂക്കിംഗ് തുടങ്ങിയവ ഇനി ജിയോ ആപ്പ് വഴി ചെയ്യാനാകും.
കൂടാതെ പി.എൻ.ആർ സ്റ്റാറ്റസ്, ട്രെയിൻ സമയം, റൂട്ട്, ട്രെയിൻ എത്തിച്ചേരുന്ന സമയം, സീറ്റ് ലഭ്യത തുടങ്ങിയ നിരവധി വിവരങ്ങൾ അറിയാനുള്ള സൗകര്യങ്ങളും ജിയോ റെയിൽ ആപ്പിലുണ്ട്.

ഐ.ആർ.സി.റ്റി.സി അക്കൗണ്ടില്ലാത്ത ഉപഭോക്താക്കൾക്ക് ജിയോ റെയിൽ ആപ്പ് വഴി അക്കൗണ്ട് തുടങ്ങി ഈ സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. പുതിയ ഡിജിറ്റൽ സേവനം വഴി റെയിൽ യാത്രക്കാർക്ക് നീണ്ട ക്യൂവും ഏജന്റ്‌സ് കമ്മീഷനുകളും ഒഴിവാക്കാനാവും എന്നാണ് ജിയോ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami