ആധാർ കാർഡുള്ളവരല്ലേ നിങ്ങൾ?; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ലക്‌നൗ: ആധാര്‍ കാര്‍ഡിലെ വിവരങ്ങളായ പേര്, ലിംഗം, മേല്‍വിലാസം, ജനന തിയ്യതി എന്നിവ ക്രിമിനല്‍ കേസിന്റെ അന്വേഷണത്തില്‍ കുറ്റമറ്റതെളിവായി സ്വീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വ്യക്തമാക്കി. ഇതേസമയം വ്യക്തിയുടെ ഫോട്ടോ, വിരലടയാളം, കൃഷ്ണമണിയുടെ സവിശേഷത തുടങ്ങിയ വിവരങ്ങള്‍ക്ക് ആധാര്‍ മതിയായ തെളിവുകളാണെന്ന് ജസ്റ്റിസുമാരായ അജയ് ലാംബ, രാജീവ് സിങ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ഒരാള്‍ തട്ടികൊണ്ട് പോയി വിവാഹം ചെയ്‌തെന്നാരോപിച്ച്‌ അമ്മ നല്‍കിയ കേസിനെതിരെ മകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ആധാര്‍ ചോദ്യം കോടതിയുടെ പരിഗണനയില്‍ വന്നത്. പതിനെട്ടു വയസു പൂര്‍ത്തിയായല്‍ 6 മാസത്തിനകം നിലവിലുള്ള ആധാര്‍ റദ്ധാക്കി പുതിയത് വാങ്ങണമെന്ന് ഭേദഗതി വ്യവസ്ഥ നിര്‍ദേശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami