കോണ്‍ഗ്രസുമായി ബന്ധമുള്ള 687 അക്കൗണ്ടുകൾ ഫേസ്‍ബുക്ക് നീക്കം ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധമുള്ള 687 അക്കൗണ്ടുകളും 103 പേജുകളും ഫേസ്‍ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്കിന്റെ നയങ്ങൾ പാലിക്കാത്തതും വസ്തുതാപരമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകളും പേജുകളുമാണ് നീക്കം ചെയ്തതെന്ന് ഫേസ്ബുക്കിന്റെ സൈബർ സെക്യൂരിറ്റി തലവൻ നഥാനീൽ ഗ്ലെയിച്ചർ പ്രതികരിച്ചു.

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണമാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. 300 ദശലക്ഷം ഉപയോക്താക്കള്‍ ഫേസ്‍ബുക്കിന് ഇന്ത്യയിലുണ്ട്. ലോകത്തിലെ ഏറ്റവും അധികം ഫേസ്‍ബുക്ക് ഉപയോക്താക്കളുള്ള രാജ്യവും ഇന്ത്യയാണ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഫേസ്‍ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വെബ്‍സൈറ്റുകള്‍ തെരഞ്ഞെടുപ്പ് കമീഷന് പിന്തുണ വാഗ്‍ദാനം ചെയ്‍തിരുന്നു.

ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി വ്യാപകമായി വാര്‍ത്തകള്‍ സൃഷ്‍ടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്ത അക്കൗണ്ടുകളും പേജുകളുമാണ് പൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami