രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്) കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോ. മാര്‍ച്ച്‌ മാസത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 20.8 എംബിപിഎസാണ്. എന്നാല്‍ വരിക്കാരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള എയര്‍ടെല്ലിന്‍റെ ശരാശരി വേഗം കേവലം 9.6 എംബിപിഎസാണ്.

വോഡഫോണ്‍ 6.7 എംബിപിഎസ്, ഐഡിയ 6.3 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ജിയോ 4ജിക്കാണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami