തെരഞ്ഞെടുപ്പ് ആവേശത്തില്‍ ഫേസ്ബുക്കും; സ്ഥാനാര്‍ഥികള്‍ക്കായി ‘കാന്‍ഡിഡേറ്റ് കണക്ട്’

ലോക്സഭാ തെരഞ്ഞടുപ്പ് പ്രചരണത്തില്‍ സഥാനാര്‍ഥികളെ സഹായിക്കാന്‍ ഫേസ്ബുക്കും. സഥാനാര്‍ഥികള്‍ക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി 20 സെക്കന്‍ഡ് വീഡിയോ നിര്‍മിക്കാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. കാന്‍ഡിഡേറ്റ് കണക്ട് എന്ന ഈ സംവിധാനം ഉപോയോഗിച്ച് സ്ഥാനാര്‍ഥികള്‍ക്ക് വീഡിയോ നിര്‍മ്മിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഷെയര്‍ ചെയ്യാം. സഥാനാര്‍ഥികള്‍ക്ക് മാത്രമേ ഈ സംവിധാനം ലഭിക്കുകയുള്ളു.

20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സഥാനാര്‍ഥി സ്വയം പരിചയപ്പെടുത്തുകയും ജയിച്ചുവന്നാല്‍ മണ്ഡലത്തിനായി എന്താണ് ചെയ്യാന്‍ പോകുന്നതെന്നു ചുരുക്കി പറയുകയുമാണ് വേണ്ടത്. ഓരോ സഥാനാര്‍ഥിയും ഷെയര്‍ ടെയ്യുന്ന വീഡിയോ ആ സഥാനാര്‍ഥിയുടെ മണ്ഡലത്തിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ന്യൂസ് ഫീഡില്‍ ലഭ്യമാക്കുകയം ചെയ്യും. ഫേസ്ബുക്ക് മൊബൈല്‍ ആപ്പില്‍ ഏറ്റവും അടിയില്‍ ഉള്ള 2019 candidate tools ലിങ്കില്‍ നിന്നും വീഡിയോ അപ്‍ലോഡ് ചെയ്യാം. വിശദാംശങ്ങള്‍ക്ക്: facebook.com/business/m/candidatevedios

Leave a Reply

Your email address will not be published. Required fields are marked *

Bitnami