അശ്ലീല രംഗങ്ങൾ കാണുന്നതിന് പ്രായപരിധി; മറികടക്കാന്‍ കുട്ടികള്‍ പുതുവഴികള്‍ തേടുമെന്ന് മാതാപിതാക്കള്‍

ലണ്ടന്‍: ഇന്‍റര്‍നെറ്റിലെ പോണ്‍ സെെറ്റുകളിലേക്ക് കടക്കുന്നതിന് മുമ്പ് പ്രായപരിധി തെളിയിക്കുന്ന സംവിധാനം കൊണ്ടു വരുന്നതിന് മുമ്പ് അയര്‍ലന്‍ഡില്‍ നടത്തിയ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. നിബന്ധനകള്‍ കൊണ്ടു വരുമ്പോള്‍ അതിനെ മറികടക്കാന്‍ കുട്ടികള്‍ പുതുവഴികള്‍ തേടുമെന്ന പ്രതികരണമാണ് ഏറിയ പങ്ക് മാതാപിതാക്കളും നല്‍കിയത്.
അയര്‍ലന്‍ഡില്‍ നാല് മുതല്‍ 16 വയസ് വരെ പ്രായമുള്ള മക്കളുള്ള 2,044 മാതാപിതാക്കളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 83 ശതമാനം പേരും പോണ്‍ സെെറ്റുകളില്‍ കയറുന്നതിന് പ്രായം തെളിയിക്കേണ്ട സംവിധാനത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍, 13 ശതമാനത്തിന് ഈ സംവിധാനം കൊണ്ട് പോണ്‍ കാണുന്നതില്‍ നിന്ന് കുട്ടികള്‍ പിന്തിരിയുമോയെന്ന സംശയമുള്ളവരാണ്.
17 ശതമാനം മാതാപിതാക്കള്‍ തിരിച്ചറിയല്‍ രേഖ ചോദിക്കുന്ന രീതിയെ എതിര്‍ക്കുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമോയെന്ന ഭയമാണ് ഇവര്‍ക്കുള്ളത്. അയര്‍ലന്‍ഡില്‍ പോണ്‍ കാണുന്നതിന് പ്രായം തെളിയിക്കേണ്ട സംവിധാനം ഈ വര്‍ഷം തന്നെ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.
അതിന് മുന്നോടിയായാണ് ഇത്തരമൊരു സര്‍വേ നടത്തിയത്. ഈ നീക്കം വിജയിക്കുമെന്ന് തന്നെയാണ് 69 ശതമാനം മാതാപിതാക്കളും പ്രതികരിച്ചത്. കുട്ടികളെ പോണ്‍ കാണുന്നതില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിബന്ധനകള്‍ വര്‍ധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami