അധോലോക നായകൻ രവി പൂജാരി അറസ്റ്റിൽ

സെനഗല്‍: അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്തു. സൗത്ത് ആഫ്രിക്കയില്‍ നിന്നാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. സെനഗലില്‍ രവി പൂജാരി ഉള്ളതായി ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. രവി പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നു വൈകീട്ടോടെയാണ് അറസ്റ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ കേസില്‍ നടിയെ ഭീഷണിപ്പെടുത്തിയതില്‍ രവി പൂജാരിക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെു പുറത്തുവന്നിരുന്നു.

അറസ്റ്റ് വിവരങ്ങള് പുറത്തുവന്നതിനു പിന്നാലെ രവി പൂജാരിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ നീക്കം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്നയാളാണ് രവി പൂജാരി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami