ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം ഭീകരവും ഭയാനകവും: നാസ മേധാവി

അടുത്തിടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹ വിക്ഷേപണ മിസൈൽ ഭൂമിയുടെ ഒരു ഉപഗ്രഹത്തെ നശിപ്പിക്കുകയും അവയുടെ അവശിഷ്ടങ്ങൾ ബഹിരാകാശത്തെ പേടകത്തിലേക്ക് തകർന്നു വീഴുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് നാസ അഡ്മിനിസ്ട്രേറ്റർ മേധാവി ഇന്ത്യൻ ഉപഗ്രഹ വിക്ഷേപണത്തെ ഭീകരവും ഭയാനകവുമായ പരീക്ഷണമെന്ന് വിളിച്ചത്.

“ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യന്റെ ഭാവി ബഹിരാകാശ യാത്രയുമായി പൊരുത്തപ്പെടുന്നില്ല, ഇത് അസ്വീകാര്യവും നാസയ്ക്ക് എത്രത്തോളം ആഘാതം സൃഷ്ടിച്ചു എന്നത് നമ്മൾ മനസിലാക്കുകയും വേണം.” നാസ ജീവനക്കാരുമായി ടൗൺ ഹാളിൽ ഒരുമിച്ചപ്പോൾ ബ്രിഡന്സ്റ്റിൻ (Bridenstine) പറയുകയുണ്ടായി.യു എസ്,റഷ്യ,ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഇത്തരത്തിലുള്ള പരീക്ഷണത്തിന് ശേഷമാണ് ഇന്ത്യ വിക്ഷേപണ വിജയം കരസ്ഥമാക്കുന്നത്.

ഉപഗ്രഹ അവശിഷ്ടങ്ങൾ ഒന്നും തന്നെ ബാക്കിയായിട്ടില്ല എന്നും അവശിഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ താഴ്ന്ന അന്തഃരീക്ഷത്തിൽ നിന്നായിരുന്നു പരീക്ഷണം നടത്തിയതെന്നും, അവശിഷ്ടങ്ങൾ എന്തെങ്കിലും രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഭൂമിയിലേക്ക് ആഴ്ചകൾക്കുള്ളിൽ വീഴുമെന്നും ഇന്ത്യയുടെ ഔദ്യോഗിക വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി – പക്ഷെ അവശിഷ്ടങ്ങൾ ഇപ്പോഴും അപകടകരമാണ്.

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണത്തിലെ തകരാറു മൂലം ഉണ്ടായ 400 അവശിഷ്ടങ്ങളിൽ 60 എണ്ണം നാസ ട്രാക്ക് ചെയ്യുകയാണെന്നും, ഈ അവശിഷ്ടങ്ങൾ ബഹിരാകാശ കേന്ദ്രങ്ങൾക്കും, കേന്ദ്രങ്ങൾക്കുളിലെ ആസ്ട്രനോട്ടുകൾക്കും അപകടകരമാണെന്ന് ബ്രിഡസ്റ്റിൻ പറഞ്ഞു. അന്തർദേശീയ ബഹിരാകാശ കേന്ദ്രത്തിന്റെ അപകട സാധ്യത 44 ശതമാനമായി വർധിച്ചു എന്നുകൂടി അദ്ദേഹം കൂട്ടി ചേർത്തു.അടുത്തിടെ ഉണ്ടായ ഉപഗ്രഹ തകരാറിനാൽ അത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഭൂമിയുടെ ഭ്രമണപടത്തിൽ നിന്നും പതിയെ ഇവ ഇല്ലാതാവുമെന്ന നല്ല വാർത്തയും ബ്രിഡസ്റ്റിൻ പറഞ്ഞു എന്നാൽ 2007 ൽ ചൈനയുടെ ഇത്തരത്തിലുള്ള ഒരുപഗ്രഹം സൃഷ്ടിച്ച അവശിഷ്ടങ്ങൾ ഇപ്പോഴും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട്.

രാജ്യങ്ങൾ അവരുടെ തന്നെ ഉപഗ്രഹങ്ങളെ നശിപ്പിക്കുന്നത് വെറും ആഡംബരമായ പ്രദർശനം മാത്രമാണ് അല്ലാതെ പ്രത്യേകമായ ശാസ്ത്രീയ കാരണങ്ങൾ ഒന്നും തന്നെ ഇതിനു പിന്നിൽ ഇല്ല. അപകട സാധ്യത 44 ശതമാനം വർധിച്ചുവെങ്കിലും ഞങ്ങളുടെ ആസ്ട്രനോട്ടുകളും അന്തരാഷ്ട്ര ബഹിരാകാശ കേന്ദ്രവും സുരക്ഷിതമാണെന്ന് ബ്രിഡസ്റ്റിൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami